KERALANEWS

കൊല്ലത്ത് ദമ്പതിമാരുൾപ്പെടെ മൂന്നു പേർ വെെദ്യൂതാഘാതമേറ്റു മരിച്ചു; അപകടം വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വലിച്ച വൈദ്യുതി കണക്ഷനിൽ നിന്ന്

കൊല്ലം: പ്രാക്കുളം ഗോസ്തലക്കാവിൽ ദമ്പതിമാരുൾപ്പെടെ മൂന്നു പേർ വെെദ്യൂതാഘാതമേറ്റു മരിച്ചു. സന്തോഷ് ഭവനത്തിൽ റംല (45), ഭർത്താവ് സന്തോഷ്(48), അയൽവാസി ശരത് ഭവനത്തിൽ ശ്യാംകുമാർ(45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് റംലയ്ക്ക് ഷോക്കേറ്റതെന്ന് കരുതപ്പെടുന്നു. വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച വയറിൽ നിന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് സന്തോഷിനും ഷോക്കേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ശ്യാംകുമാർ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവർ നിലവിളി കേട്ടെത്തിയപ്പോഴേക്ക് മൂവരും വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ് എ.സി.പി. ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close