KERALANEWS

കൊല്ലത്ത് പത്ത് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം:വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്തു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോടാണ് സംഭവം. വീടിന്റെ ശോചനീയാവസ്ഥയാണ് കുട്ടിക്ക് പാമ്പ് കടിയേല്‍ക്കാനുള്ള കാരണം

പത്തനാപുരം മാങ്കോട് രാജീവ് സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. ഇന്നലെ വീട്ടില്‍ ഉറങ്ങി കിടക്കവെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. മണ്‍കട്ട കെട്ടിയ വീട്ടില്‍ നിരവധി പൊത്തുകള്‍ തറയിലുണ്ടായിരുന്നു. ഇതിലൂടെ പാമ്പ് എത്തിയതാണെന്നാണ് പൊലീസും ബന്ധുക്കളും പറയുന്നത്.

നിലത്താണ് കുട്ടി കിടന്ന് ഉറങ്ങിയിരുന്നത്. നാട്ടുകാര്‍ പിന്നീട് പാമ്പിനെ തല്ലി കൊന്നു. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close