
കൊല്ലം: ഓച്ചിറയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു. വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന കടകളാണ് കത്തി നശിച്ചത്.ഇന്നലെ വൈകിട്ടാണ് തീപിത്തമുണ്ടായത്.ബിഎസ് ഇലക്ട്രിക്കല്‍സ്, ഒരു സിമന്റ് കട, സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനം, സ്വകാര്യ ബാങ്ക്, തുണിക്കട എന്നിവയാണ് പൂര്‍ണമായും കത്തിയത്.തീപിടിത്തിന്റെ കാരണം വ്യക്തമല്ല.
കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളും ഓച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ സമയം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.