KERALANEWS

കൊല്ലപ്പെട്ട ഔഫിന്റെ വീട് ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അബ്ദുറഹ്‌മാന്‍ ഔഫിന്റെ വീട് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു. എല്‍.ഡി.എഫ്, എസ്.വൈ.എസ് (എ.പി വിഭാഗം) സജീവ പ്രവര്‍ത്തകനായ ഔഫിന്റെ വീട്ടില്‍ ഇന്ന് 10 മണിയോടെയാണ് ജിഫ്രി തങ്ങള്‍ എത്തിയത്. ഔഫിന്റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് തെളിയേണ്ടതുണ്ടെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. കൊലകള്‍ക്ക് വേണ്ടിയും അക്രമങ്ങള്‍ക്ക് വേണ്ടിയും ആരും തുനിയരുതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രതികളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും മുനവ്വറലി തങ്ങള്‍ പ്രതികരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close