KERALANEWS

കൊല്‍ക്കത്തക്കെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം

ദുബായ്:കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 228 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന കൊല്‍ക്കത്ത 210 റണ്‍സിന് പുറത്താവുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനെ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. നിതീഷ് റാണ 58 റണ്‍സെടുത്ത് മികവ് പ്രകടിപ്പിച്ച് പുറത്തായതിന് ശേഷം മോര്‍ഗാന്‍(44)-ത്രിപാഠി (36) കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ പ്രതീക്ഷ അവസാനിച്ചു

ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയച്ചു. ഡല്‍ഹി കിട്ടിയ അവസരം മുതലാക്കി നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ(88) മികച്ച പ്രകടനമായിരുന്നു ഇന്ന് കണ്ടത്. 38 പന്തില്‍ ആറ് സിക്സറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പൃഥ്വി ഷാ (66) മികച്ച ബാറ്റിങ്ങോടെയാണ് ഡല്‍ഹി ഇന്നിങ്സിന് തുടക്കമിട്ടത്.41 പന്തില്‍ താരം 66 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍(26), ഋഷഭ് പന്ത് (38) എന്നിവരും ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close