NEWSWORLD

കൊവാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ച സംഭവത്തില്‍ പരീക്ഷണം നിര്‍ത്തിവയ്ക്കില്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല

ലണ്ടന്‍: ബ്രസീലില്‍ ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ച സംഭവത്തില്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കില്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല അറിയിച്ചു.പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവരുടെ സ്വകാര്യത സംരക്ഷണം മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും യുവാവ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത എല്ലാവര്‍ക്കും മരുന്ന് നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.മരിച്ചയാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.കോവിഡ് വാക്‌സിന്‍ ലഭിച്ച വ്യക്തിയാണ് മരിച്ചതെങ്കില്‍ പരീക്ഷണം നിര്‍ത്തി വെയ്ക്കുമായിരുന്നു എന്നും വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയില്ലെന്നുമാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പ്രതികരണം.

പരീക്ഷണം തുടരുമെന്ന് ബ്രസീല്‍ ആരോഗ്യ വിഭാഗവും അറിയിച്ചു. ഓക്‌സ്ഫഡും അസ്ട്രാസെനക കമ്പനിയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്റെ (AZD1222) പരീക്ഷണം അന്തിമ ഘട്ടത്തിലാണുള്ളത്.നേരത്തെ യുകെയിലെ വൊളന്റിയര്‍മാരില്‍ ഒരാള്‍ക്കു വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നാഡീവ്യൂഹ പ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലടക്കം പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പിന്നീട് ആരോഗ്യപ്രശ്‌നം വാക്‌സിന്റെ ഫലമായിട്ടല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണു പുനരാരംഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close