KERALANEWS

കൊവാക്‌സീന്‍ ഇന്ന് കേരളത്തിലെത്തും, വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ കൊവാക്‌സീന്‍ ഇന്ന് കേരളത്തിലെത്തും.എന്നാല്‍ തല്‍ക്കാലം കൊവാക്‌സീന്‍ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.37000 ഡോസ് കോവാക്‌സിന്‍ ആണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്‌സിന്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്.

വിമാനമാര്‍ഗം എത്തിക്കുന്ന വാക്‌സിന്‍ തിരുവനന്തപുരം മേഖല വാക്‌സിന്‍ സെന്ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്‌സിനും സൂക്ഷിക്കേണ്ടത്.അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്‌സീന്‍ ഇപ്പോള്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close