INDIANEWS

കൊവാക്‌സീന് അടിയന്തിര ഉപയോഗ അനുമതി നിഷേധിച്ച് അമേരിക്ക; വാക്‌സീന്‍ അനുമതിക്ക് ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി: കൊവാക്‌സീന് അടിയന്തിര ഉപയോഗ അനുമതി നിഷേധിച്ച് അമേരിക്ക. കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സീന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെന്‍ എന്ന കമ്പനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂര്‍ണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്പനി അറിയിച്ചിരിക്കുന്നത്. പൂര്‍ണ അനുമതിക്കായി കൊവാക്‌സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒക്യുജെന്‍ കമ്പനിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വൈകിയാലും കൊവാക്‌സീന്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close