Covid UpdatesKERALA
കൊവിഡിനെ അതിജീവിച്ച മലയാളി നഴ്സ് രശ്മി പ്രകാശിന്റെ കുറിപ്പ് വൈറലാകുന്നു

ലണ്ടന്‍ : മലയാളി സമൂഹം കോവിഡ് മഹാമാരിയ്ക്കു വിറങ്ങലിച്ചു നില്‍ക്കുകയാണ്. കൊറോണ പിടിപെട്ടു അതിനെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന ബ്രൂംഫില്ഡ് എന്‍എച്ച്എസ് ആശുപത്രി നഴ്സ് രശ്മി പ്രകാശ് തന്റെ അനുഭവം വിവരിക്കുകയാണ്. എഴുത്തുകാരിയായും നര്‍ത്തകി ആയും അവതാരകയായും ആര് ജെ ആയും സംഘടനാ പ്രവര്‍ത്തകയുമായും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതയാണ് രശ്മി പ്രകാശ്. ഭര്‍ത്താവും മകനും ഒപ്പം ചെംസ്ഫോര്‍ഡിലാണ് താമസം. ഇതിനിടയിലാണ് കൊവിഡ് രശ്മിയേയും പിടികൂടുന്നത്. രോഗത്തെ അതിജീവിച്ച തന്റെ അനുഭവവും നിര്‍ദ്ദേശങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് രശ്മി.