Breaking NewsKERALANEWSTrending

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അകപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍;രണ്ട് മാസത്തിനിടയില്‍ രോഗം പിടിപെട്ടത് 17 പേര്‍ക്ക്; കോവിഡ് വാക്‌സിനേഷനില്‍ റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എഐടിയുസി

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഏക ആശ്രയമായി നിന്ന റേഷന്‍ വ്യാപാരികളും പ്രതിസന്ധിയില്‍.സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര്‍ വീതവും കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്. വയനാട്, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് ബാധിച്ച് മരിച്ചു. റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ അഞ്ഞൂറോളം പേര്‍ കൊവിഡ് ചികിത്സയിലാണ്.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ 17 പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ട് കണക്കുകള്‍ പുറത്തുവരുമ്പോള്‍ ദിവസവും പൊതുജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികള്‍ക്കും, സെയില്‍സ്മാന്‍മാര്‍ക്കും വാക്‌സീന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമനായി ഇടപെടണമെന്ന് കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന റേഷന്‍ വ്യാപാരികള്‍ക്കും കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം. സൗജന്യ കിറ്റ് വിതരണം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിനാലായിരത്തില്‍ അധികം റേഷന്‍ കടകളാണ് കേരളത്തിലുള്ളത്. 90 ലക്ഷം കാര്‍ഡ് ഉടമകള്‍. ഒരു കാര്‍ഡ് ഉടമ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് തവണ വരെ റേഷന്‍ കടകളെ ആശ്രയിക്കുന്നു. അതായത് ഓരോ മാസവും ചുരുങ്ങിയത് രണ്ട് കോടി ആളുകളുമായാണ് റേഷന്‍ വ്യാപാരികളുടെ സമ്പര്‍ക്കം. ലോക് ഡൗണ്‍ കാലത്തും ഒഴിവില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരമൊരു സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നും ആവശ്യവും എഐടിയുസിയുടെ ഭാഗത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close