Covid UpdatesEducationINDIANEWS

കൊവിഡിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി കേന്ദ്രസർക്കാർ; വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ അറിയിപ്പ്

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ നിന്ന് പോകാനാവാത്ത വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം. തിരികെ പോകേണ്ട വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ അറിയിച്ചു.

“ദയവായി ശ്രദ്ധിക്കൂ.. കോവിഡ്, അനുബന്ധ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ OIA-II ഡിവിഷനുമായി ബന്ധപ്പെടാവുന്നതാണ്” ബാഗ്ചി ട്വീറ്റ് ചെയ്തു.

യാത്രാ പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാനായി us.oia2@mea.gov.in, so1oia2@mea.gov.in എന്നീ രണ്ട് മെയില്‍ അഡ്രസും വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് കാരണം ഇന്ത്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾക്ക് പലരാജ്യങ്ങളും വിലക്കേർപ്പെടുത്തിയതോടെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close