Election 2021KERALANEWSTop News

കൊവിഡും ന്യൂനപക്ഷ ഏകീകരണവും തോൽവിക്ക് കാരണം; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയില്ല

തിരുവനന്തപുരം: കൊവിഡും ന്യൂനപക്ഷ ഏകീകരണവുമാണ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് പ്രധാന കാരണമെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തി. തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്നും നേതൃത്വം വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിക്കും ബിജെപി ദേശീയ സംഘടനാ സെക്രട്ടറിക്കും പാർട്ടിയിലെ തന്നെ നേതാക്കളിൽ ചിലർ കത്ത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ യാത്രയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു എന്നും അവർ വ്യക്‌തമാക്കി.

തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വം ഏറ്റെടുത്തവർക്ക് കളത്തിലിറങ്ങുന്നതിന് മുൻപ് തന്നെ കൊവിഡുമായും മറ്റും ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടി വന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ സാധിച്ചില്ല. ബൂത്ത് തലം മുതൽ കുത്തഴിഞ്ഞ് കിടന്നിരുന്ന സംഘടനാ സംവിധാനം ശരിയാക്കും മുൻപേ തെരഞ്ഞെടുപ്പ് അടുത്തുവന്നു. ഇതെല്ലാമാണ് തോൽവിയിലേക്ക് നയിക്കാനുണ്ടായ സാഹചര്യമെന്നും ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ലെന്നും നിലപാടെടുത്തിരിക്കുകയാണ് നേതൃത്വം.

എന്നാൽ പഴി കേന്ദ്രനേതൃത്വം ഏറ്റെടുത്തെങ്കിലും സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ മീറ്റിംഗുകളിലും മറ്റ് പാർട്ടി ചർച്ചകളിലും കനത്ത വിമർശനം ഉയരുന്നുണ്ട്. വിജയാസാധ്യത ഏറെയുള്ള സീറ്റുകളിൽ പോലും മികച്ച പ്രകടം കാഴ്ചവെക്കാൻ കഴിയാതിരുന്നത് നേതൃത്വത്തലത്തിൽ മുതലുള്ള പാളിച്ചയാണെന്ന് അനുഭാവികളും അണികളും ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close