INDIA
കൊവിഡ് പോരാട്ടത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ മോദി സര്‍ക്കാര്‍ കയ്യൊഴിഞ്ഞു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ മോദി സര്‍ക്കാര്‍ കയ്യൊഴിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കയ്യടിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ പൊതുജനം അത് വിശ്വസിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡിന് ഇരയാകുന്നുണ്ട്.
18 സംസ്ഥാനങ്ങളിലായി 198 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ഐ എം എ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും നല്‍കണം എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.