
ഹോങ്കോംഗ് : കൊവിഡ് ബാധിച്ചയാള്‍ക്ക് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തെന്ന പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. 33 വയസ്സുള്ള യുവാവിനാണ് നാലരമാസത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് കൊവിഡ് ബാധിതനായ ഒരാള്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.ഈ മാസം പകുതിയോടെ സ്പെയിനില്‍ നിന്ന് ഹോങ്കോംഗില്‍ മടങ്ങിയെത്തിയ യുവാവിനാണ് ജനിതകപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് മുമ്പ് ബാധിച്ച വൈറസിന്റെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വകഭേദം കണ്ടെത്തിയത്. മാര്‍ച്ചില്‍ കൊവിഡ് ബാധിച്ച് ഇയാള്‍ രോഗമുക്തി നേടിയിരുന്നതായി ശാസ്ത്രസംഘത്തലവനും മൈക്രോബയോളജിസ്റ്റുമായ ഡോ. കെല്‍വിന്‍ കായ് വാംഗ് ടൊ പറഞ്ഞു.ആദ്യം വൈറസ്ബാധയുണ്ടായ സമയത്ത് ഇയാള്‍ക്ക് നേരിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യാതൊരുവിധ രോഗലക്ഷണങ്ങലും പ്രകടിപ്പിച്ചിട്ടില്ല. ചില ആളുകള്‍കള്‍ക്ക് ആജീവനാന്ത പ്രതിരോധ ശേഷി ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എത്രപേര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുമെന്ന് കണക്കുകൂട്ടാനാകില്ലെന്നും ഡോ. കെല്‍വിന്‍ അറിയിച്ചു.ക്ലിനിക്കല്‍ ഇന്ഫെക്ടിയസ് ഡിസീസസ് ജേണല്‍ ഗവേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെങ്കിലും കൂടുതല്‍ പഠനഫലങ്ങള്‍ ലഭിക്കുന്നതുവരെ ഇത് പ്രസിദ്ധീകരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്വതന്ത്ര ഗവേഷകര്‍ അഭിപ്രായപ്പെട്ടു.