NEWSWORLD

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 41 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ ബഹ്‌റൈനിൽ നടപടി സ്വീകരിച്ചു

മനാമ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 41 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി ബഹ്‌റൈൻ പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ്് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

211 റെസ്‌റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close