KERALANEWSTrending

കൊവിഡ് മുക്തയായിട്ടും ലൈലാബീവിയെ കൂട്ടാൻ വീട്ടിൽ നിന്ന് ആരും വന്നില്ല;കോവിഡ് ഭേദമായ സ്ത്രീ മരിച്ചെന്ന് പോലീസ്;അന്ത്യകർമങ്ങൾ നടത്താൻ പള്ളിയിൽ സൗകര്യങ്ങൾ ഒരുക്കി ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് വീട്ടിലേക്കുപോകാൻ തയ്യാറെടുത്തിരുന്ന വീട്ടമ്മയെ

കൊല്ലം : കൊവിഡ് കാല​ഘട്ടത്തിൽ നിരവധി വ്യത്യസ്ത അനുഭവങ്ങളിലൂടെയാണ് ലോകജനത അനുദിനം കടന്നു പോയത്..കൊവിഡ് ബാധിച്ച് മരിച്ചെന്നു പറഞ്ഞവർ പലരും തിരിച്ചു വന്നപ്പോൾ പലരുടെയും മൃതദേഹങ്ങൾ എവിടെ പോയി എന്നുപോലും അറിയാത്ത അവസ്ഥ ഉണ്ടായി.ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്.

കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചെന്ന് പോലീസ് അറിയച്ചതനുസരിച്ച് അന്ത്യകർമങ്ങൾ നടത്താൻ പള്ളിയിൽ സൗകര്യങ്ങൾ ഒരുക്കിയശേഷം മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് രോഗംഭേദമായി വീട്ടിലേക്കുപോകാൻ തയ്യാറെടുത്തിരുന്ന വീട്ടമ്മയെ ആണ്.നിലമേൽ ബംഗ്ളാംകുന്ന് ഈന്തലിൽവീട്ടിൽ ലൈലാബീവി (55) മരിച്ചതായാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. ഇവർ കോവിഡ് ബാധിതയായി മേയ് 20 മുതൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖംഭേദമായിട്ടും ഇവരെത്തേടി ബന്ധുക്കൾ എത്തിയില്ല. ആശുപത്രിയിൽനിന്ന് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ബന്ധുക്കളുടെ ഫോൺനമ്പർ സഹിതം ജില്ലാ ആശുപത്രി അധികൃതർ കൊല്ലം ഈസ്റ്റ് പോലീസിന് വിവരം നൽകുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11 മണിയോടെ ലൈലാബീവിയുടെ പേരമകളുടെ ഭർത്താവായ ഷംനാദിനെ ഈസ്റ്റ് സ്റ്റേഷനിൽനിന്നുവിളിച്ച് ലൈലാബീവി മരിച്ചതായി അറിയിച്ചു. തൊട്ടുപിന്നാലെ ചടയമംഗലം സ്റ്റേഷനിൽനിന്നും ഇതേവിവരം അറിയിച്ചതായി ഷംനാദ് പറയുന്നു. തുടർന്ന് വാർഡ് അംഗം എ.എം.റാഫിയുടെ നേതൃത്വത്തിൽ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ശ്രമംതുടങ്ങി. നിലമേൽ കണ്ണങ്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു.പഞ്ചായത്ത് സെക്രട്ടറിയുടെ കത്തുമായി ഷംനാദും റാഫിയും ജില്ലാ ആശുപത്രിയിലെത്തുമ്പോൾ അസുഖംദേദമായ ലൈലാബീവി ബന്ധുക്കളെ കാത്തിരിക്കുകയായിരുന്നു.

എന്നാൽ ഭാര്യ പ്രസവാനന്തര ചികിത്സയിലായതിനാൽ ലൈലാബീവിയെ വീട്ടിലേക്ക് കൂട്ടാനാകാതെ ഷംനാദും ഒപ്പമെത്തിയവരും മടങ്ങി. അടുത്തദിവസംതന്നെ ലൈലാബീവിയെ മകൾ കൂട്ടിക്കൊണ്ടുപോകുമെന്നാണ് ഇയാൾ അറിയിച്ചത്.ഈസ്റ്റ് സ്റ്റേഷനിൽനിന്നു നൽകിയ വിവരം അനുസരിച്ചാണ് ലൈലാബീവി മരിച്ചതായി ബന്ധുക്കളെ അറിയിച്ചതെന്നാണ് ചടയമംഗലം പോലീസിന്റെ വിശദീകരണം.

ജില്ലാ ആസ്പത്രിയിൽനിന്ന് ശരിയായ വിവരം നൽകിയിട്ടും രോഗി മരിച്ചതായി വിവരം നൽകിയ കൊല്ലം ഈസ്റ്റ് പോലീസിനെതിരേ നടപടി വേണമെന്ന് ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

എ.ഐ.സി.സി. പഞ്ചായത്തിരാജ് സമിതി ദേശീയ സെക്രട്ടറി ഡി.ഗീതാകൃഷ്ണനൊപ്പം ആസ്പത്രിയിലെത്തിയ അവർ ആസ്പത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, ലൈലാബീവിയെ ചികിത്സിച്ച ഡോ. ഫിൽസൺ എന്നിവരുമായി ചർച്ച നടത്തി.

ജില്ലാ ആശുപത്രിയിലേക്ക് താൻ കടന്നുചെല്ലുന്നതിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എതിർക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അഴിമതി കണ്ടുപിടിക്കുമെന്ന ഭയം കൊണ്ടാണെന്നും അവർ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close