KERALANEWSTop News

കൊവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കൊവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികിത്സയാകാമെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അതേസമയം, രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആയുര്‍വേദ ചികിത്സ നല്‍കാവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താത്പര്യമുള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സ തേടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പ് കാരണം സംസ്ഥാനത്ത് ഇതുവരെ പ്രായോഗികമാക്കിയിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close