KERALATrending

കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത് പട്ടി നക്കിയ ഭക്ഷണമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററി കൊവിഡ് രോഗികള്‍ക്ക് പട്ടി നക്കിയ ഭക്ഷണം നല്‍കി. പട്ടി ഭക്ഷണം നക്കുന്നത് കൊവിഡ് രോഗികള്‍ കണ്ടതോടെ ഇരുന്നൂറില്‍ കൂടുതലുള്ള കൊവിഡ് രോഗികള്‍ ഭക്ഷണം വാങ്ങാതെ പ്രതിഷേധവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഐജിഎംഎം ആര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആണ് സംഭവമെന്ന് സമയം റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം വാങ്ങാനെത്തിയ കൊവിഡ് രോഗികളാണ് ഭക്ഷണം പട്ടി നക്കുന്നത് കണ്ടത്. ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാതെ കൊവിഡ് രോഗികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ സഹിതം രോഗികള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് അപ്പോള്‍ തന്നെ അയച്ചു നല്‍കുകയും ചെയ്തു . പ്രശ്‌നം വഷളായതോടെ പോലീസ് എത്തുകയും ഭക്ഷണം ഒഴിവാക്കി പുതിയ ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രാത്രി പത്തു മണി കഴിഞ്ഞിട്ടും ഇവിടെയുള്ള രോഗികള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് ഈ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് മറ്റു മരുന്നുകളും ചികിത്സ നടപടികളും തുടര്‍ന്നു പോകുമ്പോഴാണ് ഇത്തരത്തിലുള്ള അനാസ്ഥ സംഭവിച്ചിരിക്കുന്നത്. പട്ടി നക്കിയ ഭക്ഷണം കഴിക്കാതെ പുതിയ ഭക്ഷണത്തിനായി 200 ല്‍ കൂടുതലുള്ള കൊവിഡ് രോഗികള്‍ ആണ് സെന്ററില്‍ കാത്തിരിക്കുന്നത്. നിരവധി കൊവിഡ് രോഗികള്‍ ആണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉച്ചഭക്ഷണ സമയങ്ങളിലും മണിക്കൂറുകളോളം ഭക്ഷണം പുറത്തുവച്ച് ശേഷമാണ് വിളമ്പുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close