NEWSTrendingWORLD

കൊവിഡ് വകഭേദത്തിനെതിരെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ്

അബുദാബി: കൊവിഡ് വകഭേദത്തിനെതിരെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി. തിങ്കളാഴ്ച ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് ഡോ. അല്‍ ഹൊസാനി ഇക്കാര്യം അറിയിച്ചത്.വൈറസിന് മ്യൂട്ടേഷനുകള്‍ സംഭവിക്കുമ്പോള്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അനുവദനീയമായ ആളുകളില്‍ കൂടുതല്‍ ഒത്തുചേരുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമാന്‍ സര്‍വീസിലൂടെ രഹസ്യമായി വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close