Election 2021KERALANEWSTop News

കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട്കേരളത്തിലുണ്ടാകും; കെ കെ ശൈലജ

കണ്ണൂര്‍: കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് ഉള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി വയ്ക്കാനാകില്ലെലോ അതുകൊണ്ട് മാസ്‌ക് വച്ച് കൊവിഡ് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രചരണത്തിനിടയില്‍ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമര്‍ശനമാണ് കെ കെ ശൈലജ നടത്തിയത്. അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയില്‍ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷന്‍ വന്നാല്‍ റേഷന്‍ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്നും കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close