KERALANEWS

കൊവിഡ് വ്യാപനം:പച്ചക്കറി ക്ഷാമത്തിനൊപ്പം അമിതവിലയും

തൃശൂര്‍: കൊവിഡ് പടരുന്നതോടെ നഗരത്തിലെ പ്രധാനമാര്‍ക്കറ്റുകള്‍ അടച്ചത് പച്ചക്കറിക്ഷാമം രൂക്ഷമാകുന്നതിന് കാരണമാകുന്നു.പച്ചക്കറിക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നഗരാതിര്‍ത്തികളില്‍ പച്ചക്കറി വിതരണം നടത്താന്‍ തീരുമാനമായിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം കൂടുതല്‍ ലോറികളെത്തുമെന്നും അധികൃതര്‍ അറിയിച്ചു. അങ്ങാടിയിലെത്തുന്ന ലോറികള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പുറത്തു നിര്‍ത്തി കച്ചവടക്കാര്‍ക്കു വസ്തുക്കള്‍ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.

അരിയങ്ങാടി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ വ്യാപാരികള്‍ ബുദ്ധിമുട്ടിലായി. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണമുണ്ട്. പച്ചക്കറികള്‍ക്ക് പലയിടത്തും ക്ഷാമം അനുഭവപ്പെട്ടതോടെ വിലകള്‍ ഉയരുന്നതായി പരാതിയുമുണ്ട്. ചെറിയ ഉള്ളിക്ക് 120 രുപ വരെ വിലയുണ്ട്. സവാളയ്ക്ക് ഇന്നലെ പലയിടത്തും 90 രൂപ ഈടാക്കി. വെളുത്തുള്ളിക്ക് കിലോ ഗ്രാമിന് 180 രൂപയാണ് വില. ഉരുളക്കിഴങ്ങിന് 30 ല്‍ നിന്ന് 55 രൂപയായി വില ഉയര്‍ന്നു. കാരറ്റ് 60 ല്‍ നിന്നു 100 രൂപയായി. പച്ചമുളക് കിലോയ്ക്ക് 60ല്‍ നിന്നു 100 രൂപ. മുരിങ്ങക്കായ 60ല്‍ നിന്നു 100 ആയി.

ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നൂറിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് മാര്‍ക്കറ്റ് അടച്ചത്. മത്സ്യമാര്‍ക്കറ്റ്, ഇറച്ചി മാര്‍ക്കറ്റ് എന്നിവയും അടച്ചു. കൂടുതല്‍ പേരെ പരിശോധനകള്‍ക്കു വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ശക്തന്‍ മാര്‍ക്കറ്റില്‍ 400 ഓളം പച്ചക്കറി കടകളിലായി 2000ല്‍ പരം ജോലിക്കാരുണ്ട്. ശക്തന്‍ ക്ലസ്റ്ററില്‍ മുമ്പും രോഗവ്യാപനമുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close