KERALANEWS

കൊവിഡ് വ്യാപനം, ആലുവ മാര്‍ക്കറ്റ് നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം

കൊച്ചി: പച്ചക്കറി മാര്‍ക്കറ്റിലെ പത്തോളം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റാണ് പൂര്‍ണമായി അടച്ചിടുക. നാളെ ഉച്ചയ്ക്ക് 3 മണി മുതല്‍ മൂന്ന് ദിവസത്തേക്കാണ് മാര്‍ക്കറ്റ് അടച്ചിടുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷമാകും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം തീരുമാനിക്കുക.

എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതില്‍ 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close