
ലണ്ടന്‍: യുകെയില്‍ കോവിഡ് ഇവിടുത്തെ സാമ്പത്തിക രംഗത്തിന് മേലുണ്ടാക്കിയ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ ദൂരവ്യാപകമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കൊറോണ മൂലം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്മായത് വന്‍ സാമൂഹിക പ്രതിസന്ധിക്കും വഴിയൊരുക്കിയിരിക്കുകയാണ്. ജീവിക്കാനായി മാന്യമല്ലാത്ത തൊഴിലുകള്‍ പോലും ചെയ്യാന്‍ യുവതികളടക്കമുള്ളവര്‍ നിര്‍ബന്ധിതരാവുന്ന വിഷമകരമായ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. യുവാക്കള്‍ മോഷണം, മയക്കുമരുന്ന് വില്പന, ക്വട്ടേഷന്‍ പോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളിലേക്ക് കൂട് മാറി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കോളജില്‍ പഠിക്കുന്ന മാന്യമായ കുടുംബപശ്ചാത്തലമുള്ള പെണ്‍കുട്ടികള്‍ സ്വന്തം ശരീരം ഓണ്‍ലൈനില്‍ വില്പനക്ക് വച്ച് ജീവിക്കേണ്ട നിലയാണ് സംജാതമായിരിക്കുന്നത്.അതായത് സ്വന്തം നഗ്ന ഫോട്ടോകള്‍ ഇത്തരം സൈറ്റുകളില്‍ വില്പനക്ക് വച്ച് പണം സമ്പാദിക്കുന്ന വെര്‍ച്വല്‍ പ്രോസ്റ്റിറ്റിയൂഷന്‍ എന്ന അപകടകരമായ പ്രവണതയേറുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
വിവസ്ത്രയായി സ്വയം പോസ് ചെയ്തുളള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി ഓണ്‍ലൈനില്‍ പണം വാങ്ങി വില്‍ക്കുന്ന തൊഴിലാണിത്. ഇതിനെ തുടര്‍ന്ന് ഓണ്‍ലി ഫാന്‍സ് പോലുള്ള വെബ്സൈറ്റുകളില്‍ ഇത്തരം കോളജ് കുമാരിമാരുടെ നഗ്നഫോട്ടോകള്‍ വന്‍ തോതില്‍ നിറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഡല്‍ട്ട് എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തിലെ ബ്രിട്ടീഷ് വ്യവസായി എന്ന് സ്വയം വിശേഷിപ്പിക്കുന്ന തിമോത്തി സ്റ്റോക്ക് നാല് വര്‍ഷം മുമ്പ് തുടങ്ങിയ വെബ്സൈറ്റാണ് ഓണ്‍ലി ഫാന്‍സ്. കോവിഡ് പ്രശ്നത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്താല്‍ ഈ വെബ്സൈറ്റില്‍ സ്വന്തം നഗ്ന ഫോട്ടോകളും വീഡിയോകളും ദിനംപ്രതി അപ്ലോഡ് ചെയ്ത് വന്‍ തോതിലാണ് കോളജ് കുമാരികളും കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളും പണം കൊയ്യുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്നും വേറിട്ട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാത്രം പോസ്റ്റിടാന്‍ സാധിക്കുന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഓണ്‍ലി ഫാന്‍സ്.
സബ്സ്ക്രിപ്ഷന് അല്ലെങ്കില്‍ വണ്‍ ഓഫ് ടിപ് എന്ന രീതികളിലൂടെ കണ്ടന്റ് ക്രിയേറ്റര്‍മാരെ ഫോളോ ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ഫാന്സില് നിന്നും ഇവര്‍ക്ക് പണം ലഭിക്കുകയും ചെയ്യുന്നു. ഇതിന് പകരമായി ക്രിയേറ്റര്‍മാരുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഇവര്‍ക്ക് ആസ്വദിക്കാനും കഴിയും. നിലവിലെ കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ തൊഴിലില്ലായ്മ പെരുകിയിരിക്കുന്നതിനാല്‍ മറ്റേത് തൊഴിലില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ചുരുങ്ങിയ സമയത്തിനുളളില്‍ നേടാന്‍ ഈ മാനം കെട്ട വെര്‍ച്വല്‍ തൊഴിലിലൂടെ കഴിയുന്നുവെന്നാണ് ഇതില്‍ ഭാഗഭാക്കാകുന്ന നിരവധി പെണ്‍കുട്ടികളും യുവതികളും വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സൈറ്റിലെ ഒരു ക്രിയേറ്ററെ പിന്തുടരാനായി സബ്സ്ക്രിഷന് എടുക്കുന്നവര്‍ 3.90 പൗണ്ട് മുതല്‍ 39 പൗണ്ട് വരെ അടക്കേണ്ടി വരും.നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്റ്റുഡന്റ് ലോണുകള്‍ അടക്കാനും നിത്യചെലവിനും വേണ്ടി ഇത്തരത്തില്‍ വെര്‍ച്വല്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്ന പ്രവണത യുകെയില്‍ പെരുകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ലോക്ക്ഡൗണിന് ശേഷം ഓണ്‍ലി ഫാന്‍സ് പോലുള്ള വെബ്സൈറ്റുകളുടെ കസ്റ്റമര്മാരേറിയിരിക്കുന്നുവെന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്.