INDIA

കൊവിഡ്-19നുള്ള വാക്‌സിന്‍ പുറത്തിറക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടെയിലാണ് ഇന്ത്യയില്‍ നിന്ന് ആശ്വാസം നല്‍കുന്ന വാര്‍ത്ത പുറത്തെത്തിയിയിരിക്കുന്നത്.
നാല് മാസത്തിനുള്ളില്‍ കൊവിഡ്-19നുള്ള വാക്‌സിന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുകയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ നമ്പ്യാര്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.

ഇന്ത്യയിലെ വാക്‌സിന്‍ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ രണ്ട് തരം വാക്‌സിനുകള്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘അഞ്ച് തരത്തിലുള്ള വാക്‌സിനുകളാണ് തയ്യാറാക്കുന്നത് ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അനുമതി കിട്ടുകയാണെങ്കില്‍ ഒക്ടോബറോട് കൂടി അറുപത് ലക്ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാനാകും. ‘സാധാരണ ഒരു വാക്‌സിന്‍ നിര്‍മ്മിച്ച് വിപണിയിലെത്താന്‍ ആറ് മുതല്‍ ഏഴ് വര്‍ഷം വരെ വേണ്ടി വരാറുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്‌സിന്‍ നിര്‍മ്മിക്കാനായത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്ന മരുന്നിനാണ് അനുമതി നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ജൂലൈ മാസത്തോടെ ട്രയല്‍ ആരംഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അതൊരു വലിയ ചരിത്രം തന്നെയായിരിക്കും .

Tags
Show More

Related Articles

Back to top button
Close