കൊവിഡ് 19 : ലോകത്ത് മരണം ഒരു ലക്ഷം കടന്നു; രോഗബാധിതര്‍ 16 ലക്ഷം

തിരുവനന്തപുരം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിനും കവിഞ്ഞു. ഒരു മാസത്തിനിടെ 95,000 പേരാണ് മരിച്ചത്.കൊവിഡ് ബാധിച്ച് 100,090 പേർ ഇതുവരെ മരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ട് . ലോകത്താകെ മൊത്തം 16,38,216 പേർ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. മാർച്ച് 10ന് കൊവിഡ് മരണനിരക്ക് 5000 മായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അരലക്ഷം കൊവിഡ് മരണമാണ് ഉണ്ടായത്.ജനുവരി 30 വരെ 170 പേർ മാത്രമായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ ആദ്യത്തോടെ ഇത് 50,000 കടന്നു.
അമേരിക്കയിൽ മാത്രം പതിനേഴായിരത്തിലധികം ആളുകൾ മരിച്ചു. ഇറ്റലിയിൽ രോഗം ബാധിച്ചു മരിച്ച ഡോക്ടർമാരുടെ എണ്ണം 100 കടന്നു.സ്പെയിൻ 605 പേരാണ് മരിച്ചത്.ഫ്രാൻസിൽ മരണം പന്ത്രണ്ടായിരവും ഇറാനിൽ നാലായിരവും പിന്നിട്ടു.രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിനിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.
Also Read : വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയ പത്തു പേർ അറസ്റ്റിൽ.
ഇന്ത്യയില്‍ 896 പുതിയ കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര് രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി.