INDIA

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂശന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. പതിനൊന്നു വര്‍ഷം പഴക്കമുള്ള കേസ് തുടരുമെന്നും കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശം കോടതിയലക്ഷമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. ഓഗസ്റ്റ് 17 മുതല്‍ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാനും സുപ്രിം കോടതി തീരുമാനിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്ക് എതിരെ പ്രശാന്ത് ഭൂഷണ്‍ 2009 ല്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. 16 ചീഫ് ജസ്റ്റിസുമാരില്‍ എട്ടു പേരും അഴിമതിക്കാരാണെന്ന് അന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close