INDIA

കോടതി അലക്ഷ്യകേസ്: മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ . തെളിവ് ഹാജരാക്കാതെയുള്ള കോടതി തീരുമാനം ഞെട്ടിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ദു:ഖമുണ്ടെന്നും പറഞ്ഞു.
കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തില്‍ വിമര്‍ശനം ഉണ്ടാകും. അത് തന്റെ കര്‍ത്തവ്യമാണ്. കോടതി എന്ത് ശിക്ഷ വിധിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുകയാണ്. വാദം കേള്‍ക്കല്‍ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. പുന:പരിശോധന ഹര്‍ജി നല്‍കാന്‍ പ്രശാന്ത് ഭൂഷണ് അവകാശം ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close