കോടതി മുറിയിലെ വാദം കേള്‍ക്കല്‍ പുനഃരാംഭിച്ചേക്കും; തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച കോടതിമുറിയിലെ വാദം കേള്‍ക്കല്‍ പുനഃരാംഭിക്കാനൊരുങ്ങി സുപ്രീം കോടതി. സെപ്റ്റംബര്‍ ആദ്യം മുതല്‍ കോടതി മുറിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനത്തിലാണ് കോടതി. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതി ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റീസിന് റിപ്പോര്‍ട്ട് കൈമാറി. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോടതി മുറിയില്‍ വാദം കേള്‍ക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഏഴഅംഗ സമിതി വ്യക്തമാക്കുന്നത്.ആദ്യഘട്ടത്തില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോടതി മുറിയില്‍ വാദം കേള്‍ക്കാമെങ്കിലും നാലോ അഞ്ചോ കോടതിമുറികള്‍ മാത്രമാകും പ്രവര്‍ത്തിക്കുക.
വധശിക്ഷ, ജീവപര്യന്തം എന്നീ ശിക്ഷകള്ക്കെതിരായ അപ്പീലുകള്‍ വൈവാഹിക തര്‍ക്കം എന്നീ ഹര്‍ജികള്‍ മാത്രമാകും കോടതി മുറിയില്‍ വാദം കേള്‍ക്കുക. മറ്റ് കേസുകളിലെ ഹര്‍ജി പതിവ് പോലെ വിഡിയോ കോണ്‍ഫറന്‍സ് മുഖേനെ തുടരണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി അടച്ചിട്ട കോടതി മുറികളാണ് വാദം കേള്‍ക്കാനായി ഒരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കോടതി മുറികളില്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ച സാഹചര്യം വിലയിരുത്താനായി ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള സമിതി അഭിഭാഷക സംഘടനാ നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. കോടതിമുറിയിലെ വാദം പുനരാരംഭിക്കണമെന്ന് ദുഷ്യന്ത് ദാവെ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ജഡ്ജിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാകും കോടതി മുറികളില്‍ വാദം കേള്‍ക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കും.