NEWSTop NewsWORLD

കോടതി വിലക്കിനെ മറികടന്ന് ഫ്രാൻ‌സിൽ പലസ്തീൻ അനുകൂല മാർച്ചിൽ സംഘർഷം; പോലീസിന്റെ കണ്ണീർ വാതക പ്രയോഗം; വീണ്ടും ഒരു മുസ്ലിം – ജൂത സംഘർഷം ഭയന്ന് രാജ്യം

പാരീസ്: ഫ്രാൻ‌സിൽ കോടതിവിലക്കിനെ മറികടന്ന് നടത്തിയ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സംഘർഷത്തിൽ പോലീസ് പ്രതിഷേധിച്ചവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. രാജ്യത്ത് പത്തിലേറെ നഗരങ്ങളിൽ പലസ്തീൻ അനുകൂല മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ പാരീസ് നഗരത്തിൽ വൻ തോതിലുള്ള പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതി റാലികൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.

കോടതി നിരോധനം സ്ഥിരീകരിച്ചതിനെത്തുടർന്ന് പാരിസ് പോലീസ് മേധാവി ഡിഡിയർ ലലമെന്റ് 4,200 ഓളം സുരക്ഷാ സേനകളെ വിന്യസിപ്പിക്കാനും കടകൾ അടയ്ക്കാനും ഉത്തരവിട്ടിരുന്നു. പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ആളുകൾ ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും ലണ്ടൻ, റോം, ബ്രസ്സൽസ്, മാഡ്രിഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ മറ്റ് നഗരങ്ങളിലും സമാധാനപരമായി മാർച്ച് നടത്തി. അമേരിക്കയിലും പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

യൂറോപ്പിൽ മുസ്ലിം -ജൂത വിഭാഗങ്ങളിൽ പെട്ടവർ ഏറെയുള്ളതിനാൽ ഇതൊരു വർഗീയ കലാപാമി മാറാനുള്ള സാധ്യത ഏറെയാണ്. മുൻപ് 2014 ല്‍ ഗാസയിലെ ഇസ്രായേല്‍ സൈനികാക്രമണങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ നടന്ന പാലസ്തീന്‍ അനുകൂല മാര്‍ച്ച് രാജ്യത്ത് വലിയ സംഘര്‍ഷമാണുണ്ടാക്കിയത്. രാജ്യത്തെ ജൂതരും മുസ്ലിം വിഭാഗവും തമ്മില്‍ അന്ന് സംഘട്ടനങ്ങളുണ്ടായി. സിനഗോഗുകളും ജൂതരുടെ തെരുവുകളും അന്ന് നശിപ്പിക്കപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close