KERALA

കോടിയേരിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം ബ്യൂറോ
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷണന്‍ മുഖ്യമന്ത്രിയുടേതടക്കം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം സംഘടിപ്പിച്ചു. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സ്റ്റാഫിലും പിടി മുറുക്കാന്‍ സിപി ശ്രമിക്കുന്നത് മീഡിയ മംഗളം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മന്ത്രിമാരുടെ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുതലോടെ ആവണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളെ മാറ്റി, പാര്‍ട്ടിയോട് കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു യുവനേതാവിനെ നിയമിക്കാനും നീക്കമുണ്ട്. പ്രഖ്യാപനം ഉടനുണ്ടാവും.
അതേസമയം, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും പാര്‍ട്ടി നേതാവ് അവരുടെ യോഗം വിളിച്ചത് ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണിത്. ഇതിനെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
Close