KERALANEWS

കോട്ടക്കകം അഭേദാശ്രമത്തിൽ നടത്താനിരുന്ന ‘മഹാധന്വന്തരി ഹോമം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചു

തിരുവനന്തപുരം :കോവിഡ് മഹാമാരിയിൽ ലോകം അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മഹാമാരിയിൽ നിന്നും മുക്തി നേടി ഏവർക്കും ആരോഗ്യവും സുഖവും ഉണ്ടാകട്ടെ എന്ന ഉദ്ദേശത്തോട് കൂടി കോട്ടക്കകം അഭേദാശ്രമത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ‘മഹാധന്വന്തരി ‘ ഹോമം സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 17ൽ നിന്ന് മാറ്റി ബുദ്ധ പൂർണ്ണിമ ദിവസമായ 26-5-21 ന് നടത്തുന്നതായിരിക്കും.

നേരത്തെ ശ്രീശങ്കര ജയന്തി ദിവസമായ 2021 മെയ് 17 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തജന സഹകരണത്തോടെ ആയിരുന്നു നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close