Breaking NewsKERALANEWSTop News

കോട്ടയം ഇക്കുറി ചുവക്കും;പിസി ജോർജ്ജ് നിയമസഭ കണ്ടേക്കില്ല

കോട്ടയം: കോട്ടയം ജില്ലയിലെ ബഹു ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതിനു മേൽക്കൈയെന്നു വിവരം. പാലയും പൂഞ്ഞാറും ഉൾപ്പെടെ മിനിമം 6 മണ്ഡലങ്ങളിലാണ് ഇടതുപ്രതീക്ഷ.
സാദ്ധ്യതകൾ ഇങ്ങനെ

1.കോട്ടയം

കോട്ടയം മണ്ഡലം ഇക്കുറിയും UDF നിലനിർത്താനാണു സാദ്ധ്യത. UDF ന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം തിരുവഞ്ചുർ രാധാകൃഷ്ണന്റെ ജനകീയതയും വോട്ടായി മാറിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ യു.ഡി.എഫ് ആദ്യം ഉറപ്പിക്കുന്ന സീറ്റുകളിലൊന്നാണ് കോട്ടയം

2.പുതുപള്ളി

ഉമ്മൻചാണ്ടിയെ യാക്കോബയ പിന്തുണയിൽ അട്ടിമറിക്കാമെന്ന ഇടതുകണക്കുകൂട്ടൽ ഫലം കണ്ടേക്കില്ല. ജയ്ക്ക് സി.തോമസ് മികച്ച മത്സരം കാഴ്ചവച്ചു. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചേക്കും.

3.പാല

കേരളാ കോൺഗ്രസിന്റെ അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലമാണിത്. മാണിസാറിന്റെ കോട്ട മകൻ തിരികെ പിടിക്കുമോയെന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നിവിടെ. കടുത്ത മത്സരം നടന്നയിവിടെ ജോസ് കെ.മാണിക്കാണ് മുൻതൂക്കം.

4.കടുത്തുരുത്തി

കേരളാകോൺഗ്രസുകൾ പരസ്പരം ഏറ്റുമുട്ടന്ന കടുത്തുരുത്തിയിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. മാണിഗ്രൂപ്പിനു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ള കടുത്തുരുത്തിയിൽ മോൻസിന്റെ വ്യക്തി ബന്ധങ്ങളും സ്വീകര്യതയുമാണ് ഇടതുമുന്നണിയെ ഭയപെടുത്തുന്നത്. മോൻസിനാണ് ഇവിടെ സാദ്ധ്യത.

5.ചങ്ങനാശേരി

കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമാണിത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നയിവിടെ ഇടതു മുന്നണിക്കാണ് സാദ്ധ്യത.

6.ഏറ്റുമാനൂർ

ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തോടെ ശ്രദ്ധാകേന്ദ്രമായ ഏറ്റുമാനൂരിൽ ലതികാ സുഭാഷ് നേടുന്ന വോട്ടുകൾ തന്നെയാവും വിധി നിർണയിക്കുക. എങ്കിലും ഇടതുമുന്നണി വിജയിച്ച് കയറുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സിപിഎം നേതാവ് വാസവന്റെ ജനകീയതയും ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ മന്ത്രിയാകുമെന്ന ജനങ്ങളുടെ വിശ്വാസവും വാസവന് തുണയാകും.

7.പൂഞ്ഞാർ

ജില്ലയിൽ ചതുഷ്കോണ മത്സരം നടന്ന മണ്ഡലം. പി സി ജോർജിന്റെ തട്ടകമെന്നു അറിയപെടുന്ന മണ്ഡലത്തിൽ ഇത്തവണ കാര്യങ്ങൾ ജോർജിനു അനുകൂലമായേക്കില്ല.ഇവിടെ ഇടതു മുന്നണി വിജയ പ്രതീക്ഷയിലുമാണ്.

8.കാഞ്ഞിരപള്ളി

ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലമാണിത്.എൻ.ജയരാജിന്റെ സ്വീകാര്യതയും വോട്ടായി മാറും.

9.വൈക്കം

കോട്ടയത്തെ ഇടതുകോട്ടയിൽ ഇത്തവണയും മാറ്റമുണ്ടാവില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close