KERALANEWS

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കുട്ടി മരിച്ച സംഭവം: പോലീസ് അന്വേഷണം തുടങ്ങി

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കുട്ടി മരിച്ചത് കുത്തിവെപ്പ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവ് ആലപ്പുഴ മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കി. സംഭവം നടന്നത് കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പരാതി ഗാന്ധിനഗര്‍ സ്‌റ്റേഷന് കൈമാറുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.ചേര്‍ത്തല മാരാരിക്കുളം പുത്തന്‍കുളങ്ങര സുരേഷിന്റെ മകന്‍ അര്‍ണവാണ് (മൂന്ന്) മരിച്ചത്. കടുത്ത പനിയും ഛര്‍ദിയും ബാധിച്ച് മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11.30ന് കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമികചികിത്സക്ക് കോവിഡ് നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനുശേഷം പ്രഥമചികിത്സ നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close