KERALA

കോട്ടയം മെഡിക്കല്‍ കോളേജിലെ യക്ഷിക്ക് അന്വേഷണം പേടിയോ?

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിലെ മുറിക്കുള്ളില്‍നിന്ന് രാത്രി 12 മണിക്ക് ശേഷം ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോലീസും ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്ന് ഇന്നലെ രാത്രിയില്‍ അന്വേഷണം നടത്തി. പക്ഷെ പരിശോധനയില്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.
പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും നിലവിളി ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കനാണ് അധികൃതരുടെ തീരുമാനം.

Show More

Related Articles

Back to top button
Close