കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ്

കോട്ടയം: മെഡിക്കല്‍ കോളജില്‍ രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് സഥിരീകരിച്ചു. ചികിത്സയിലിരുന്നവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡുകളിലെ മറ്റ് രോഗികളെയും നിരീക്ഷണത്തിലാക്കി. അതേ സമയം, ഇവര്‍ കഴിഞ്ഞിരുന്ന വാര്‍ഡുകള്‍ നിലവില്‍ പൂട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയത്ത് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഇവരുടെ ശസ്ത്രക്രിയയ്ക്ക് മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ജീവനക്കാരെയും ഡോക്ടര്‍മാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കൃത്യമായ വിവരമില്ല.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ സ്രവങ്ങള്‍ പരിശോധയ്ക്ക് അയ്ക്കും. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തില്‍ നേത്രവിഭാഗം അടച്ചിരുന്നു. ഇവര്‍ക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്നതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.