തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ 11 പേര്‍ ചികിത്സയിലുണ്ട്. 1040 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലാ അതിര്‍ത്തി അടച്ചു. ലോക്ക് ഡൗണ്‍ കര്‍ശനമാക്കും. ജില്ലയില്‍ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇടുക്കിയില്‍ 78 പിക്കറ്റ് പോസ്റ്റുണ്ട്,. കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചു. അഞ്ച് ഡിവൈഎസ്പിമാരെ നിയോഗിച്ച് പൊലീസുകാര്‍ക്ക് ചുമതല നല്‍കി. ജില്ലയില്‍ മുന്‍കരുതലിലോ സുരക്ഷാ ക്രമീകരണത്തിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കി. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനൊപ്പം സംസ്ഥാനത്ത് മാസ്‌ക് വിതരണം ചെയ്തു. ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണ്. ശാന്തിഗിരി ആശ്രമം കമ്യൂണിറ്റി കിച്ചണ്‍ വഴി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് ലക്ഷം നേരത്തെ നല്‍കിയിരുന്നു. ഒരു ലക്ഷം കൂടി അദ്ദേഹം സംഭാവന നല്‍കി. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ 50000 സംഭാവന നല്‍കി. കെ ബി ഗണേഷ് കുമാര്‍ 50000, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് 50 ലക്ഷം, മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ 50000 രൂപ, കേരള കാര്‍ഷിക വികസന ബാങ്ക് ഒരു കോടി, വടകര സഹകരണ റൂറല്‍ ബാങ്ക് 42 ലക്ഷം, ചിറയിന്‍ കീഴ് സഹകരണ ബാങ്ക് 40 ലക്ഷം, ഊരാളുകങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 20 ലക്ഷം, കലൈക്കോട് സര്‍വീസ് സഹകരണ ബാങ്ക് 40 ലക്ഷം, കരകുളം സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം, പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ, സംവിധായകന്‍ അമല്‍ നീരദ് അഞ്ച് ലക്ഷം രൂപ, ഗായിക പ്രാര്‍ത്ഥന 17,500 രൂപ എന്നിങ്ങനെ നിരവധിപ്പേരുടെ സംഭാവനകളുടെ വിവരങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയത്തും ഇടുക്കിയിലും കനത്ത ജാഗ്രത തുടരും

You Might Also Like
TAGGED:
awareness, calicut, chifeminister, Coronavirus, covid 19 in india, Covid 19 India, Covid 19 Kerala, Covid 19 Live Updates, Covid 19 Lock Down, Covid 19 Pandemic, covid_19, covid-19, covi̇d19, disease, health, India Lock Down Updates, indian, kerala, keralagram, keralahealthcare, keralahealthdepartment, keralahealthnews, keralahospitality, keralainsta, keralite, kochi, malayalam, malayalee, malayali, medical, news
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
pradeep