
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ 40 കിടക്കകളുള്ള കൊവിഡ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യും. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറിയിലുള്ള രോഗികളുടെ നില ഗുരുതരമായാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം. ഇതേ രീതിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിലും 140 പുതിയ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.