KERALANEWS

കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി

കോട്ടയം: തെള്ളകത്ത് കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേല്‍ മേരി(49)യെയാണ് ഭര്‍ത്താവ് ടോമി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ടോമി കണ്ണൂര്‍ ഇരിട്ടിയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ടോമിയെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു.ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാര്‍ക്കപ്പണിക്കാരനായിരുന്നു ടോമി. ഇന്നലെ ജോലികള്‍ക്കു ശേഷം രാത്രി വൈകിയാണ് ടോമി വീട്ടിലെത്തിയത്. നേരത്തെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കു തര്‍ക്കവും, കുടുംബ കലഹവും നിലനിന്നിരുന്നു. ഞായറാഴ്ച വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട്, കമ്പിവടി ഉപയോഗിച്ച് ടോമി മേരിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം ടോമി ആദ്യം വിവരം അറിയിച്ചത് കണ്ണൂരിലുള്ള സഹോജരനെയായിരുന്നു. ഇദ്ദേഹം തെള്ളകത്തുള്ള അയല്‍വാസികളെ വിവരം അറിയച്ച് അന്വേഷിക്കണമെന്ന പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ടോമിയുടെ വീട്ടിലെത്തിയപ്പോള്‍ മേരി രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ സി.ഐ പി.ആര്‍.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close