KERALA

കോട്ടയത്ത് മഴ കനക്കുന്നു, പാലാ ,ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍

പാലാ: കാലവര്‍ഷം കടുത്തതോടെ റെഡ് അലേര്‍ട്ടിലായ കോട്ടയത്തിന്റെ മലയോര മേഖലകള്‍ മഴവെള്ളഭീഷണിയില്‍. വെള്ളിയാഴ്ച രാവിലെ അടുക്കം ഭാഗത്ത് ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് മീനച്ചിലാറിലെ ജലനിരപ്പുയര്‍ന്നിരുന്നു. അധികം വൈകാതെ പൂഞ്ഞാര്‍ പാതാമ്പുഴക്ക് സമീപം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതോടെ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. ഈരാറ്റുപേട്ടയിലെ കോസ് വേ പൂര്‍ണമായും വെള്ളത്തിലാവുകയും അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കലങ്ങിമറിഞ്ഞെത്തുന്ന വെള്ളം പാലത്തിന്റെ ഒരടിയോളം ഉയരത്തിലാണ് ഒഴുകുന്നത്. ഇതിനിടയില്‍ വെള്ളം കാണാനെത്തുന്നവര്‍ കോവിഡ് നിയമങ്ങള്‍ വിസ്മരിക്കുന്നുമുണ്ട്. മന്ത്രി പി. തിലോത്തമനും ജില്ലാകളക്ടറും ഇവിടെ സന്ദര്‍ശനം നടത്തി. പാലാ നഗരത്തിലും മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളത്തിലടിയിലായി. നഗരത്തിലേക്കുള്ള വഴികളില്‍ പലയിടത്തും വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close