KERALANEWSTrending

കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയിലും കലഹം, കെ. സുരേന്ദ്രനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന വാദം ശക്തം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ തുടങ്ങിയ കലഹം ബിജെപിയിലേക്കും പടരുന്നു. പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതിന് പിന്നാലെ ബി.ജെ.പിയില്‍ കലാപക്കൊടി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍-കൃഷ്ണദാസ് പക്ഷങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. സുരേന്ദ്രനെതിരെ അമര്‍ഷമുള്ള നേതാക്കള്‍ പലരും കിട്ടിയ അവസരത്തില്‍ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ്. സുരേന്ദ്രനെ നീക്കണമെന്നും സംഘടനാ നേതൃത്വത്തില്‍ പുന:സംഘടന വേണമെന്നും ശോഭാസുരേന്ദ്രന്‍-കൃഷ്ണദാസ് പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. മുതിര്‍ന്ന നേതാക്കളെയും ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ സുരേന്ദ്രന്‍ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് പ്രധാന ആരോപണം.പ്രതീക്ഷിച്ച നേട്ടം ഈ തെരഞ്ഞെടുപ്പിലുണ്ടാക്കാന്‍ എന്‍.ഡി.എക്ക് സാധിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ 2015നെക്കാള്‍ വര്‍ധനവുണ്ടായെങ്കിലും ബ്ലോക്, ജില്ല പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചുവെന്നാണ് സുരേന്ദ്രന്റെ പ്രധാന ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close