KERALANEWSTrending

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരും. പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി അധ്യക്ഷനായ സമിതിയുടെ രണ്ടാമത്തെ യോഗമാണ് ശനിയാഴ്ച നടക്കുക.പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളിലടക്കം തീരുമാനമെടുക്കും. പ്രകടനപത്രികയുടെ കരട് ഈ മാസം 25 ന് പുറത്തിറക്കും. ഇതിനും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അനുമതി നല്‍കേണ്ടതുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close