KERALANEWS

കോണ്‍ഗ്രസിന്റെ പതിവ് ശൈലി മാറ്റണം, വിമര്‍ശനവുമായി തിരുത്തല്‍വാദികളായ നേതാക്കള്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ പതിവ് ശൈലി മാറ്റണമെന്ന് തിരുത്തല്‍വാദികളായ നേതാക്കള്‍ ആവശ്യപ്പെട്ടു.നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ അധ്യക്ഷനെ വേണം. എതിര്‍ ശബ്ദം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

തിരുത്തല്‍വാദികളെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശര്‍മയുടെയും നിലപാട് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് വിമര്‍ശിച്ചു.കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ചര്‍ച്ച. തിരുത്തല്‍ വാദികളും മറ്റ് പ്രധാന നേതാക്കളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് തിരുത്തല്‍വാദി നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അശോക് ഗഹ്ലോത് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close