INDIANEWSTop News

കോണ്‍ഗ്രസിന് തിരിച്ചടി, പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു, എംഎല്‍എമാരെ ബിജെപി പണംകൊടുത്ത് വാങ്ങിയെന്ന് വി.നാരാണസ്വാമി

പുതുച്ചേരി:പ്രതിസന്ധികള്‍ക്കൊടുവില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാര്‍ വീണു.അതേസമയം കേന്ദ്രസര്‍ക്കാരിനെയും ലഫ് ഗവര്‍ണറെയും വിമര്‍ശിച്ച് നാരായണസ്വാമി രംഗത്തെത്തി. എംഎല്‍എമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയില്‍ ഏറ്റവും മികച്ച ഭരണമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയത്. ജനകീയപദ്ധതികള്‍ക്ക് കേന്ദ്രവിഹിതം നല്‍കിയില്ല. ലഫ്. ഗവര്‍ണറെ വച്ച് പദ്ധതികള്‍ എല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമിനാരായണസ്വാമി ആരോപിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്.ആദായനികുതി, ഇഡി ഉദ്യോഗസ്ഥര്‍ എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കി. മറ്റ് വഴികളില്ലാതെ എംഎല്‍എമാര്‍ രാജിവച്ചതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close