INDIA

കോണ്‍ഗ്രസിന് പുതിയൊരു പ്രസിഡന്റ് അടുത്ത വര്‍ഷം ജനുവരിയോടെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതിയൊരു പ്രസിഡന്റ് അടുത്ത വര്‍ഷം ജനുവരി ആദ്യത്തോടെയുണ്ടായേക്കാമെന്ന് സൂചനകള്‍ പുറത്തുവരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് സീനിയര്‍ നേതാക്കള്‍ വ്യക്തമാക്കിയപ്പോള്‍ ആറു മാസത്തെ സമയമാണ് അടുത്ത വര്‍ക്കിംഗ് കമ്മറ്റി യോഗത്തിന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത്.തമിഴ്നാട്, പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലിക്ഷ്യമിട്ടാണ് പുതിയ നീക്കം കോണ്‍ഗ്രസിന് നടത്തേണ്ടി വരുന്നത്. അടുത്ത ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ പുതിയ തലവനെ സജ്ജമാക്കാന്‍ മതിയായ സമയം കോണ്‍ഗ്രസിന് കിട്ടുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2019 ആഗസ്റ്റ് മുതല്‍ സോണിയാഗാന്ധി തന്നെയാണ് പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്‍്റ്. എന്നാല്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റവും സ്ഥിരം അദ്ധ്യക്ഷനും ഉടന്‍ വേണമെന്ന് 23 സീനിയര്‍ നേതാക്കള്‍ ഒപ്പിട്ട് കത്ത് പുറത്തു വന്ന സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷനെ ഉടന്‍ കണ്ടെത്താമെന്നും താന്‍ രാജി വെയ്ക്കാമെന്നും സോണിയ ഉറപ്പ് നല്‍കിയിട്ടുണ്ട്.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ തുടരാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സോണിയ തുടരുന്നത്. അതിനിടയില്‍ 2017 മുതല്‍ 2019 വരെ പാര്‍ട്ടിയെ നയിച്ച രാഹുല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുമല്ലാത്ത ഒരു പ്രസിഡന്റിനെ കാണാന്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നുമില്ല. ഇതിനിടെ ഇടക്കാല അദ്ധ്യക്ഷ എന്ന പദവിയില്‍ സോണിയാഗാന്ധി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 1998 മുതല്‍ 2017 വരെ പാര്‍ട്ടിയെ നയിച്ച സോണിയയാണ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനെ നയിച്ച നേതാവും.രാഹുല്‍ പദവി ഏറ്റെടുത്തതോടെയാണ് സോണിയ മാറിയത്. എന്നാല്‍ രാഹുല്‍ 2019 മെയ് മാസം തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞതോടെ സോണിയയ്ക്ക് വീണ്ടും ചുമതല ഏറ്റെടുക്കേണ്ടി വന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ എതിരാളികളില്ലാതെയായിരുന്നു പ്രസിഡന്റിനെ അടുത്ത കാലത്തെല്ലാം തെരഞ്ഞെടുത്തത്. 2000 ല്‍ സോണിയയ്ക്കെതിരേ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്ര പ്രസാദ് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു പോകുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close