KERALANEWS

കോണ്‍ഗ്രസിലെ കമ്മ്യൂണിസ്റ്റ്കാരന്‍ ധര്‍മ്മജന്റെ വോട്ട് കൊറോണയ്‌ക്കെതിരെ

കൊച്ചി: കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ അഞ്ചു ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ജനവിധി കുറിക്കുന്നത്. ഇപ്പോഴിതാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ഇക്കുറി തന്റെ വോട്ട് കൊവിഡിനെതിരെയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വരാപ്പുഴ പുത്തന്‍പള്ളി സ്‌കൂളിലാണ് ഇക്കുറി ധര്‍മ്മജന് വോട്ട്. ഏവരും കൊവിഡിനെതിരെ ഇക്കുറി വോട്ട് ചെയ്യണം. സ്വന്തം സുരക്ഷ ഉറപ്പാക്കി പുറത്തിറങ്ങി വോട്ട് ചെയ്യണം. ജനാധിപത്യത്തില്‍ നമുക്കുള്ള അധികാരം ഉപയോഗിക്കാനുള്ള അവസരം ആരും പാഴാക്കരുത്, മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസിലെ കമ്മ്യൂണിസ്റ്റാണെന്നും കോണ്‍ഗ്രസിന്റെ സമര പരിപാടികള്‍ ഇപ്പോള്‍ ശക്തമല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ വോട്ടുപടത്തില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ തുറന്നടിച്ചിരുന്നു. അന്തരിച്ച നേതാവ് കെഎം മാണിയോടുള്ള വഞ്ചനയാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്നും ധര്‍മ്മജന്‍ പ്രതികരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close