KERALANEWS

കോണ്‍ഗ്രസ് നേതാവ്‌ സിആര്‍ ജയപ്രകാശ് അന്തരിച്ചു

തിരുവനന്തപുരം:കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീവായിരുന്നു.ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കൂടാതെ കായംകുളം, അരൂര്‍, മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ഇദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. മൃതദേഹം കായംകുളത്തെ വസതിയില്‍ എത്തിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മണിക്ക് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close