KERALANEWSTop News

കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ കോടിയേരിയുടെ ഭാര്യയുടെ കൈയ്യില്‍ ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും കസ്റ്റംസിന്റെ നോട്ടീസ്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. 10 നു കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. 1, 13,900 രൂപ വിലയുള്ള ഫോണാണ് കണ്ടെത്തിയത്. സ്വര്‍ണ കള്ളക്കടത്ത് വിവാദമാകുന്നതു വരെ വിനോദിനി ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായും പീന്നിട് ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് ഫോണ്‍ കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡും കണ്ടെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close