KERALA

കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്.അതേസമയം തിരഞ്ഞെടുപ്പ്, ശബരിമല തീര്‍ഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുത്ത് കൈമാറാന്‍ പോലീസ് സേനയുടെ കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ അറിയാമെന്നും കോടതി പറഞ്ഞു.വിഷത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. നാളെ ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close