KERALANEWS

കോന്നിയില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തു,മരണ കാരണം സിപിഎം നേതൃത്വത്തിന്റെ മാനസിക പീഡനമെന്ന് കുടുംബം

കോന്നി: സിപിഎം നേതൃത്വത്തിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് കോന്നിയില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തു. കോന്നി വട്ടക്കാവുങ്കല്‍ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിന്റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് ഓമനക്കുട്ടനെ കണ്ടത്. ഈ സമയം മറ്റാരുംവീട്ടില്‍ ഉണ്ടായിരുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കോന്നിയിലുണ്ടായ തിരിച്ചടിയുടെ കാരണം ഓമനക്കുട്ടനാണന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാരും വീട്ടുകാരും പറയുന്നുസംഭവത്തെ തുടര്‍ന്ന് ഓമനക്കുട്ടന്‍ വലിയ മാനസിക വിഷമത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം . സുഖമില്ലാത്ത ഒരു കുട്ടിയുള്‍പ്പെടെ ആറംഗ അംഗ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഓമനക്കുട്ടന്‍. സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായണ് ഓമനക്കുട്ടന്‍ ജോലി ചെയ്തിരുന്നത്. ജോലിയില്‍ നിന്ന് നീക്കം ചെയ്യുവാന്‍ പാര്‍ട്ടി തീരുമാനം എടുത്തിരുന്നുവെന്നും ഇതിന്റെ മാനസിക സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് ഓമനകുട്ടന്‍ ആത്മഹത്യ ചെയ്തത് എന്നുമുള്ള ആരോപണമാണ് ശക്തമായിരിക്കുന്നത്.

ലോക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ജനകീയനായിരുന്ന ഓമനകുട്ടനെ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ആരോപണത്തിനും ഇതോടെ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close