Breaking NewsElection 2021KERALANEWS

കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്; ഇടത് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു

പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പിന്നിലാണ്.

പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനം രാജശേഖരനുമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.

തൊടുപുഴയിൽ പി ജെ ജോസഫ് മുന്നിൽ. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തൊടുപുഴ മണ്ഡലത്തിൽ എങ്ങനെ വന്നാലും പി.ജെ. ജോസഫ് 15000- 20,000 വരെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് അവരുടെ നിഗമനം.

തവനൂരില്‍ ഇടത് സ്ഥാനാർത്ഥി കെ ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണീ നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് ലീഡ് ചെയ്യുന്നത്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് 36 വോട്ടിന് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്. 37 വോട്ടിനാണ് ലീഡ്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ. സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾ മുന്നിൽ. എൽഡിഎഫ് 52 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 37 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നത്. ബിജെപി രണ്ട് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close